LiveTV

Live

Kerala

ശാസ്ത‌ാംകോട്ടയിൽ ട്രോളിയില്‍ ട്രെയിൻ ഇടിച്ചു; തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി

ശാസ്ത‌ാംകോട്ടയിൽ ട്രോളിയില്‍ ട്രെയിൻ ഇടിച്ചു; തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി
Summary
തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുളള എല്ലാ ട്രെയിനുകള്‍ക്കും വേഗനിയന്ത്രണമേര്‍പ്പെടുത്തി. ട്രെയിനുകള്‍ എല്ലാം വൈകിയോടുകയാണ്.

കൊല്ലം ശാസ്ത‌ാംകോട്ടയിൽ റെയിൽപാളത്തിൽ പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രോളി ട്രെയിൻ ഇടിച്ചിട്ടു. ആർക്കും പരിക്കില്ല. കേരള എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ ട്രോളിയിൽ നിന്ന് ഇറങ്ങി ഓടിയതുകൊണ്ട് തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ഇതേതുടര്‍ന്ന് കേരള എക്സ്പ്രസ് ഒന്നര മണിക്കൂറോളം ശാസ്താംകോട്ടയിൽ പിടിച്ചിട്ടു. പിന്നീട് തകരാര്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു.

എന്‍ജിന്‍ തകരാറ് സംഭവിച്ചതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടത്. ട്രോളിയില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് എന്‍ജിന്‍ തകരാറാവാന്‍ കാരണം. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുളള എല്ലാ ട്രെയിനുകള്‍ക്കും വേഗനിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ട്രെയിനുകള്‍ എല്ലാം വൈകിയോടുകയാണ്.