LiveTV

Live

Kerala

ഫസല്‍ വധം: സിബിഐയോട് കോടതി വിശദീകരണം തേടി

ഫസല്‍ വധം: സിബിഐയോട് കോടതി വിശദീകരണം തേടി
Summary
തലശേരി ഫസല്‍ വധക്കേസില്‍ ആർഎസ്എസ് പ്രവർത്തകന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ സിബിഐ പ്രത്യേക കോടതി സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടു.

തലശേരി ഫസല്‍ വധക്കേസില്‍ ആർഎസ്എസ് പ്രവർത്തകന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ സിബിഐ പ്രത്യേക കോടതി സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടു.

ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സിത്താറാണ് സിബിഐ കോടതിയില്‍ ഹരജി നല്‍കിയത്. കൊലപാതകത്തില്‍ ആർഎസ്എസിന് പങ്കുണ്ടെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകനായിരുന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കേസിലെ പ്രധാന പ്രതികള്‍.