LiveTV

Live

Kerala

യാത്രദുരിതം പരിഹരിക്കാന്‍ ജനകീയ ജീപ്പ് സര്‍വീസ്

യാത്രദുരിതം പരിഹരിക്കാന്‍ ജനകീയ ജീപ്പ് സര്‍വീസ്
Summary
പാറക്കടവ് ജനകീയ സമിതിയുടെ രണ്ട് ജീപ്പുകളാണ് ഇപ്പോള്‍ ചെങ്കുത്തായ റോഡ് കയറുന്നത്.

കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ മലയോര മേഖലയിലെ യാത്രദുരിതം പരിഹരിക്കാന്‍ ജനകീയ ജീപ്പ് സര്‍വീസ്. മിതമായ നിരക്കില്‍ ആളുകള്‍ക്ക് യാത്രചെയ്യാനാവുന്നത് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഏറെ പ്രയോജനകരമാണ് ജനകീയ ജീപ്പ് സര്‍വീസ്.

ഇത് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ പാണത്തൂര്‍. ദൂരസ്ഥലത്ത് നിന്നും ഈ ബസ്റ്റാന്റ് വരെയാണ് ബസ് സര്‍വീസുള്ളത്. ഇവിടെനിന്നും ചെങ്കുത്തായ റോഡ് കയറി വേണം പാറക്കടവ് എത്താന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുവഴി നടന്നാണ് ആളുകള്‍ സ്കൂളിലേക്കും ജോലിസ്ഥലത്തേക്കും ആശുപത്രികളിലേക്കുമൊക്കെ പോയത്.

ഇത് പരിഹരിക്കാന്‍ പാറക്കടവ് ജനകീയ സമിതി രൂപീകരിച്ച് ജീപ്പ് വാങ്ങാന്‍ തീരുമാനിച്ചു. 250 രൂപ നിരക്കില്‍ ഓഹരി പിരിച്ചാണ് ജീപ്പ് വാങ്ങിയത്. തുടക്കത്തില്‍ പാറക്കടവിലേക്ക് 15 രൂപയും തിരിച്ച് പാണത്തൂരിലേക്ക് 8 രൂപയുമായിരുന്നു ചാര്‍ജ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചാര്‍ജില്‍ നേരിയ വര്ധനവ് വരുത്തി. ഇപ്പോള്‍ 20 രൂപയും 10 രൂപയുമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്.

ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി പാറക്കടവ് ജനകീയ സമിതിയുടെ രണ്ട് ജീപ്പുകളാണ് ഇപ്പോള്‍ ചെങ്കുത്തായ റോഡ് കയറുന്നത്.