LiveTV

Live

Kerala

പാറമ്പുഴ കൊലക്കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

Summary
പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു


കോട്ടയം പാറന്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ. കോട്ടയം ജില്ല പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഹൈക്കോടതിയുടെ അനുമതിയോടെ ശിക്ഷ നടപ്പാക്കണമെന്നും കോടതി വിധിച്ചു. ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ദന്പതികളുടെ മകന്‍ ബിബിന്‍ലാല്‍ പറഞ്ഞു.

കോട്ടയം പാറമ്പുഴയില്‍ മൂലേപ്പറമ്പില്‍‌ വീട്ടില്‍ ലാലസണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ലാല്‍ എന്നിവരെ 2015 മെയ് 16നാണ് പ്രതി നരേന്ദ്രകുമാര്‍ കൊലപ്പെടുത്തിയത്. കഴുത്തറത്തും, തലയ്ക്കുവെട്ടിയും, വൈദ്യൂദാഘാതമേല്‍പ്പിച്ചുമായിരുന്നു കൊപാതകം. കൊലപാതകം, മോഷണം, കരുതിക്കൂട്ടി വീട്ടില്‍ കയറി ആക്രമണം തുടങ്ങിയ വകുപ്പുകളാണ് പ്രതിയില്‍ ചുമത്തിയുരുന്നത്. വധശിക്ഷയും, ഇരട്ടജീവ പര്യന്തവും, ഏഴുവര്‍ഷം കഠിന തടവും, 25000രൂപ പിഴയും 3ലക്ഷം രൂപ കൊല്ലപ്പെട്ടവുരുടെ കുടുംബത്തിന് നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്.‌

വിധിയില്‍ ഏറെ സന്തോഷമുണ്ടന്ന് കൊല്ലപ്പെട്ട ദന്പതികളുടെ മറ്റൊരു മകന്‍ ബിബിന്‍ലാല്‍പ്രതികരിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രന്‍സിപ്പിള്‍സ് സെഷന്‍സ് കോടതി ജഡ്ജി ശാന്തകുമാരി നിരീക്ഷിച്ചത്. കേരളത്തിലെത്തി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സന്ദേശം കൂടിയാണ് വിധിയെന്നും കോടതി നിരീക്ഷിച്ചു.