LiveTV

Live

Kerala

ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Summary
ബുധനാഴ്ച നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ കോണ്‍ഫ്രന്‍സിലും മന്ത്രി പങ്കെടുക്കും.

സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ കേന്ദ്ര മന്ത്രിമാരെ കാണും. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്‌ലോട്ടുമായാണ് ഇന്ന് കൂടിക്കാഴ്ച നടത്തുക. വ്യാഴാഴ്ച കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ കോണ്‍ഫ്രന്‍സിലും മന്ത്രി പങ്കെടുക്കും.