LiveTV

Live

Kerala

വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാനാകില്ലെന്ന് ടോംസ് കോളേജ് മാനേജ്മെന്‍റ്

വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാനാകില്ലെന്ന് ടോംസ് കോളേജ് മാനേജ്മെന്‍റ്
Summary
ടിസിയും രേഖകളും തിരികെ നല്‍കാമെന്നും പണം തിരിച്ച് നല്‍കാനാകില്ലെന്നും മാനേജ്മെന്‍റ്

കോട്ടയം മറ്റേക്കര ടോംസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാനാകില്ലെന്ന് കോളേജ് മാനേജ്മെന്റ്. അഫിലിയേഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കോളേജ് വിട്ട വിദ്യാര്‍ഥികളുടെ ഫീസും രേഖകളും കോളജധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്ന് ആരോപിച്ച് പ്രവേശ മേല്‍നോട്ട കമ്മിറ്റിയെ വിദ്യാര്‍ഥികള്‍ സമീപിച്ചിരുന്നു. കമ്മിറ്റി വിളിച്ച അനുര‍ഞ്ജന യോഗത്തിലാണ് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കിയത്.

ക്രമക്കേടുകളെ തുടര്‍ന്ന് അഫിലിയേഷന്‍ റദ്ദാക്കപ്പെട്ട കോട്ടയം ടോംസ് കോളേജ് ഫീസും ടിസിയും തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നിരവധി വിദ്യാര്‍ഥികളാണ് പ്രവേശ മേല്‍നോട്ട കമ്മിറ്റിയെ സമീപിച്ചത്. തുടര്‍ന്ന് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കോളേജ് പ്രിന്‍സിപ്പലിനെയും മാനേജ്മെന്റ് പ്രതിനിധികളെയും കമ്മിറ്റിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. പരാതിക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും യോഗത്തിനെത്തിയിരുന്നു. എന്നാല്‍ ടിസിയും രേഖകളും തിരികെ നല്‍കാമെന്നും പണം തിരിച്ച് നല്‍കാനാകില്ലെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളെ പുനര്‍വിന്യസിക്കുന്നത് സംബന്ധിച്ചും ഇതുവരെ തീരുമാനായില്ല.