LiveTV

Live

Kerala

മാര്‍ത്തോമ്മാ സഭയുടെ ബിഷപ്പ് നിയമനം കോടതി തടഞ്ഞു

മാര്‍ത്തോമ്മാ സഭയുടെ ബിഷപ്പ് നിയമനം കോടതി തടഞ്ഞു
Summary
എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍

മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പ് തിരുവല്ല മുന്‍സിഫ് കോടതി തടഞ്ഞു. സഭാപ്രതിനിധി മണ്ഡലം തെരഞ്ഞെടുത്ത എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമാണ് കോടതി തടഞ്ഞത്. ഇതോടെ പുതിയ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള സഭാ തീരുമാനം പ്രതിസന്ധിയിലായി.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് പുതിയ നാല് ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികളാണ് തിരുവല്ല മുന്‍സിഫ് കോടതി തടഞ്ഞത്. ബിഷപ്പ് സ്ഥാനത്തേക്ക് യോഗ്യരായ വൈദികരെ കണ്ടെത്തുന്നതിന് സഭാപ്രതിനിധി മണ്ഡലം തെരഞ്ഞെടുത്ത എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തടഞ്ഞാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ബിഷപ്പ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിനിധി മണ്ഡലത്തിലെ ഒരു വിഭാഗം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.

ബിഷപ്പ് നിയമന നടപടികളുമായി മുന്നോട്ടു പോകുന്നതില്‍നിന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെയും കോടതി വിലക്കിയിട്ടുണ്ട്. എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനരീതിയില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും മറ്റ് മൂന്നംഗങ്ങളും സമിതിയില്‍ നിന്ന് രാജി വെച്ചിരുന്നു. തിരഞ്ഞെടുപ്പ് നടപടികളെച്ചൊല്ലി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിഗണിക്കാതെ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രപ്പോലീത്ത ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.