LiveTV

Live

Kerala

സിമന്റ് വില കൂട്ടാന്‍ ശ്രമം

സിമന്റ് വില കൂട്ടാന്‍ ശ്രമം
Summary
ഉയര്‍ന്ന വിലക്ക് കേരളത്തില്‍ സിമന്റ് വില്‍ക്കുന്നതിന് പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്.

സംസ്ഥാനത്ത് വീണ്ടും സിമന്റ് വില കൂട്ടാന്‍ ശ്രമം. വിലകുറഞ്ഞിട്ടും കൂടിയ വില തന്നെ ബില്ലില്‍ കാണിച്ച് കൃത്രിമം നടക്കുന്നതായാണ്ആരോപണം. ഉയര്‍ന്ന വിലക്ക് കേരളത്തില്‍ സിമന്റ് വില്‍ക്കുന്നതിന് പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്.

നോട്ടുനിരോധത്തെ തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനമാണ് രാജ്യത്ത് സിമന്റ് വില കുറയാന്‍ കാരണം. സിമന്റിന് വില കുറഞ്ഞിട്ടും കമ്പനികള്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് നല്‍കുന്ന ഇന്‍വോയ്‌സില്‍ വിലകുറച്ചു കാണിക്കാന്‍ തയ്യാറായിട്ടില്ല. വാണിജ്യ നികുതിയുമായി ബന്ധപ്പെട്ട് ഇത് വ്യാപാരികള്‍ക്ക് പ്രശ്‌നമാകുന്നുണ്ട്.

മറ്റുസംസ്ഥാനങ്ങളിലെ വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലക്ക് കേരളത്തില്‍ സിമന്റ് വില്‍ക്കുന്നതിന് പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുണ്ട്. വില കൂട്ടുമ്പോള്‍ വലിയമാറ്റം കാണാതിരിക്കാനാണ് ബില്ലുകളില്‍ തിരിമറി നടത്തുന്നത്.

നോട്ടുനിരോധത്തിന്റെ മുമ്പ് ബാഗിന് 400 മുതല്‍ 410 രൂപ വരെയായിരുന്നു സിമന്റ് വില. ഇപ്പോള്‍ 350 മുതല്‍ 360 രൂപ വരെയാണ് വില.