LiveTV

Live

Kerala

നടിക്കെതിരായ അതിക്രമം: പിന്നില്‍ പ്രമുഖ നടന്റെ വ്യക്തി വൈരാഗ്യമാണോയെന്ന് അന്വേഷിക്കണമെന്ന് വി മുരളീധരന്‍

നടിക്കെതിരായ അതിക്രമം: പിന്നില്‍ പ്രമുഖ നടന്റെ വ്യക്തി വൈരാഗ്യമാണോയെന്ന് അന്വേഷിക്കണമെന്ന് വി മുരളീധരന്‍
Summary
പ്രമുഖ നടന്‍ കാരണം യുവനടിക്ക് കടുത്ത അവഗണ നേരിടേണ്ടി വന്നിട്ടുണ്ടന്നും മുരളീധരന്‍

യുവനടിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പ്രമുഖ നടന്റെ വ്യക്തി വൈരാഗ്യമാണോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. പ്രമുഖ നടന്‍ കാരണം യുവനടിക്ക് കടുത്ത അവഗണ നേരിടേണ്ടി വന്നിട്ടുണ്ടന്നും മുരളീധരന്‍ ആരോപിച്ചു.

തീയറ്റര്‍ ഉടമകളുടെ സമരത്തെതുടര്‍ന്ന് പുതിയ സംഘടന ഉണ്ടാക്കിയവര്‍ക്ക് സംഭവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടങ്കില്‍ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.