LiveTV

Live

Kerala

നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
Summary
ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പ്രത്യേകസംഘം

നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചു. ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പ്രത്യേകസംഘം. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ഇത് കൂടാതെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മറ്റൊരു പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്.