LiveTV

Live

Kerala

പുതിയ റേഷന് കാര്‍ഡുകള്‍ മാര്‍ച്ച് ഒന്നിന്

പുതിയ റേഷന് കാര്‍ഡുകള്‍ മാര്‍ച്ച് ഒന്നിന്
Summary
സംസ്ഥാനത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര ഭക്ഷ്യ മന്ത്രിയെയും കാണുമെന്ന് മുഖ്യമന്ത്രി

പുതിയ റേഷന് കാര്‍ഡുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല് റേഷന്‍ ഉല്പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയെയും കേന്ദ്ര ഭക്ഷ്യ മന്ത്രിയെയും കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2 ലക്ഷം മെട്രിക്ക് ടെണ്‍ അരുടെ കുറവാണ് കേരളത്തിലുള്ളത്. റേഷന്‍ പ്രശ്നത്തില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസാണ് ഭക്ഷ്യ പ്രതിസന്ധിയുടെ മൂലകാരണക്കാരെന്നും പിണറായി കുറ്റപ്പെടുത്തി.