LiveTV

Live

Kerala

വല്ലാര്‍പാടം ടെര്‍മിനലിനായി കുടിയിറക്കിയവരെ കബളിപ്പിച്ചു

വല്ലാര്‍പാടം ടെര്‍മിനലിനായി കുടിയിറക്കിയവരെ കബളിപ്പിച്ചു
Summary
പകരം നല്കിയ ഭൂമി മണ്ണിട്ട് നികത്തിയ ചതുപ്പ് നിലം

വല്ലാര്‍പാടം ടെര്‍മില്‍ പദ്ധതിക്ക് വേണ്ടി കുടിയക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നല്കി കബളിച്ചതായി ആരോപണം. കൊച്ചി കാക്കനാട് 160 പേര്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്കിയെങ്കിലും മണ്ണിട്ട് നികത്തിയ ചതുപ്പില്‍ വീട് വെച്ചത് മൂന്ന് പേര്‍ മാത്രം. പൈലിംഗ് നടത്തി ഇവിടെ നിര്‍മ്മിച്ച വീട് പോലും ചരിഞ്ഞിരിക്കുകയാണ്.

2008 വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിന് വേണ്ടി എറണാകുളത്തെ 7 പ‍ഞ്ചായത്തുകളില്‍ നിന്നായി 316 കുടുംബങ്ങളെ കുടിയിറക്കിയിരുന്നു. ഇതില്‍ 160 പേര്‍ക്കാണ് കാക്കനാട് തുതിയൂരില്‍ സര്‍ക്കാര്‍ ഭൂമി നല്കിയത്. നാല് സെന്റ് വീതം തിരിച്ച് വൈദ്യുതിയും റോഡും അടക്കമുള്ള സൌകര്യങ്ങള്‍ സര്‍ക്കാര്‍ വീട് നിര്‍മ്മിക്കാനായി ഒരുക്കി നല്കി. എന്നാല്‍ ഈ ഭൂമി ചതുപ്പ് നികത്തിയതാണെന്ന് അറിഞ്ഞതോടെ ഭൂരിഭാഗം പേര്‍ക്കും വീടെന്ന സ്വപ്നം അന്യമായി. മൂന്ന് പേര്‍ മാത്രമാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. എന്നാല്‍ ഇവരുടെ വീടുകള്‍ ഇന്ന് ചരിഞ്ഞ് തുടങ്ങിയിരിക്കുന്നു. മതിയായ പൈലിംഗ് നടത്തിയ വീടുപോലും നിലം പൊത്താറായ അവസ്ഥയിലാണ്.

25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ലെന്ന പട്ടയത്തിലെ വ്യവസ്ഥയും ഇവര്‍ക്ക് തിരിച്ചടിയായിരിക്കുയാണ്. വീട് വെക്കുന്നത് വരെ 5000 രൂപ വാടക നല്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഇതും ലഭിക്കുന്നില്ല. 316 പേരെ പുനരധിവസിപ്പിക്കാനുളള പദ്ധതിയാണെങ്കിലും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് 40 പേര്‍ക്ക് മാത്രമാണ്.