LiveTV

Live

Kerala

വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് ഫീസ് വര്‍ധനക്കെതിരെ കേരളം

വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് ഫീസ് വര്‍ധനക്കെതിരെ കേരളം
Summary
മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനുമുള്ള ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ കേരളം രംഗത്ത്.

മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനുമുള്ള ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ കേരളം രംഗത്ത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ഉപരിതല ഗതാഗത വകുപ്പിന് കത്ത് നല്‍കി. ഡിസംബര്‍ 29 മുതല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കേരളം കത്തില്‍ വിശദീകരിച്ചു. ഒപ്പം ഫീസ് നിരക്കുകള്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധിപ്പിച്ച നടപടി വേണ്ടത്ര കൂടിയാലോചന നടത്താതെ എടുത്തുതാണ്. ഇത് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടി വന്നാല്‍ ഈ വിഷയം ഉന്നയിച്ചു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ കാണുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

മോട്ടോര്‍ വാഹന രജിസ്ട്രേഷനും ലൈസന്‍സ് ഫീസും കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രായോഗികമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. 2016 ഡിസംബര്‍ 29 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപരിതല ഗതാഗതവകുപ്പിന് സംസ്ഥാനം നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഫീസ് അടച്ചവരോട് വീണ്ടും പണം ചോദിക്കാനാവില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഫീസ് നിരക്കുകള്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധിപ്പിച്ച നടപടി വേണ്ടത്ര കൂടിയാലോചന നടത്താതെ എടുത്തുതാണെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം. കേന്ദ്രം നടപ്പിലാക്കിയത് ആനുപാതിക വര്‍ധനവ് അല്ലെന്നും കേരളം ആരോപിക്കുന്നു. നിലവില്‍ 30 രൂപയായിരുന്ന ലേണേഴ്സ് ലൈസന്‍ഡസ് ഫീസ് 100 രൂപയാക്കിയും അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് ഫീസ് 500 ല്‍ നിന്ന് 1000 രൂപ ആക്കിയും മാറ്റിയിരുന്നു. ഡ്രൈവിങ് സ്കൂള്‍ ഫീസ് 2500 ല്‍ നിന്ന് 10000 ആക്കിയപ്പോള്‍ വാഹന രജിസ്ട്രേഷന്റെ വിവിധ ഫീസുകളും കുത്തനെ ഉയര്‍ത്തിയിരുന്നു.

വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് ഫീസ് വര്‍ധനക്കെതിരെ കേരളം