LiveTV

Live

Kerala

കശുമാങ്ങയില്‍ നിന്നും ഫെനി മദ്യം നിര്‍മിക്കാന്‍ അനുമതി തേടി സിപിഎം നിയന്ത്രണത്തിലെ ബാങ്ക്

കശുമാങ്ങയില്‍ നിന്നും ഫെനി മദ്യം നിര്‍മിക്കാന്‍ അനുമതി തേടി സിപിഎം നിയന്ത്രണത്തിലെ ബാങ്ക്
Summary
കണ്ണൂര്‍ ജില്ലയിലെ പയ്യവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഫെനി നിര്‍മാണത്തിന് അനുമതി തേടി ആരോഗ്യമന്ത്രിക്കും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുളളത്

കശുമാങ്ങയില്‍ നിന്നും ഫെനി നിര്‍മിക്കാന്‍ അനുമതി തേടി സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്ക്. കണ്ണൂര്‍ ജില്ലയിലെ പയ്യവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഫെനി നിര്‍മാണത്തിന് അനുമതി തേടി ആരോഗ്യമന്ത്രിക്കും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുളളത്.

സിപിഎം ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റി അംഗവും കര്‍ഷക സംഘം നേതാവുമായ ടി എം ജോഷി പ്രസിഡന്റായ പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഫെനി നിര്‍മാണത്തിന് അനുമതി തേടി അധികൃതരെ സമീപിച്ചിരിക്കുന്നത്. വിലത്തകര്‍ച്ചയും കാര്‍ഷിക വിളകളുടെ രോഗബാധയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ ഫെനി നിര്‍മാണത്തിലൂടെ കഴിയുമെന്നാണ് ബാങ്ക് ഭരണ സമിതിയുടെ നിലപാട്. ഇത് സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും അപേക്ഷക്കൊപ്പം നല്‍കിയിട്ടുണ്ട്.

420 ടണ്‍ കശുമാങ്ങയിലൂടെ 14000 ലിറ്റര്‍ ഫെനി ഉത്പാദിപ്പിക്കാന്‍ കഴിയും. നാല് ലക്ഷത്തോളം രൂപ ഇതില്‍ നിന്ന് മാത്രം ലാഭമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ഉപയോഗിക്കാതെ വലിച്ചെറിയുന്ന ടണ്‍ കണക്കിന് കശുമാങ്ങ ഉപയോഗിച്ച് ഫെനി നിര്‍മാണം വ്യാപകമാക്കിയാല്‍ പ്രത്യക്ഷമായും പരോക്ഷമായും നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയും. ബീവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളിലൂടെ ഇത് വിറ്റഴിക്കണമെന്ന നിര്‍ദേശവും പ്രൊജക്ട് റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രി ഒഴികെയുളള മറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബാങ്ക് ഭരണസമിതി പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഫെനി നിര്‍മാണത്തിനുളള പ്രാഥമിക പ്രവര്‍ത്തനങ്ങളുമായി ഭരണ സമിതി മുന്നോട്ട് പോകുന്നത്.