LiveTV

Live

Kerala

തോടിന് സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്ലാതെ: നാട്ടുകാരുടെ പരിശോധനയില്‍ ക്രമക്കേട് വ്യക്തമായി

തോടിന് സംരക്ഷണ ഭിത്തി കോണ്‍ക്രീറ്റില്ലാതെ: നാട്ടുകാരുടെ പരിശോധനയില്‍ ക്രമക്കേട് വ്യക്തമായി
Summary
എസ്റ്റിമേറ്റിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല 

പള്ളിക്കുന്ന് തോടിന് ഇരുവശത്തുമായി ഇരുനൂറ് മീറ്റര്‍ നീളത്തില്‍ 30 ലക്ഷം രൂപ ചിലവിലാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. 30 മീറ്റര്‍ നീളത്തില്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. 60 സെന്‍റീമീറ്റര്‍ വീതിയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് എസ്റ്റിമേറ്റ്. എന്നാല്‍ നിര്‍മാണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ തട്ടിപ്പ് പുറത്തായി. മുകളില്‍ അന്‍പത് സെന്‍റീമീറ്റര്‍ വീതി ആവശ്യമുള്ളിടത്ത് പതിനഞ്ച് സെന്റീമീറ്റര്‍ മാത്രമാണുള്ളത്. ബാക്കി മണ്ണു കൂടി നീക്കിയപ്പോള്‍ അടിഭാഗത്ത് കോണ്‍ക്രീറ്റ് തന്നെ ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമായി.

പ്രവൃത്തിയെ സംബന്ധിച്ച ബോര്‍ഡ് പരിസരത്ത് സ്ഥാപിച്ചിട്ടില്ല. കോണ്‍ക്രീറ്റിന് സിമന്‍റ് ചേര്‍ത്തതിലും അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ ഓവര്‍സിയറെത്തി നിര്‍മാണം ന്യായീകരിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. പ്രതിഷേധം ശക്തമായതോടെ സംരക്ഷണഭിത്തി പൂര്‍ണമായും പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹാഡ പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികളുടെ പേരില്‍ പോരൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുന്‍പും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.