LiveTV

Live

Kerala

വാട്സ്അപ്പ് കുറ്റകൃത്യങ്ങളില്‍ സൈബര്‍ സെല്ലിന്റെ അന്വേഷണങ്ങള്‍ വഴിമുട്ടുന്നു

Summary
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അടക്കം വാട്സ്അപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് വാട്സ്അപ്പില്‍ നിന്നും ലഭിക്കുന്നില്ല....

വാട്സ്അപ്പ് കുറ്റകൃത്യങ്ങളില്‍ സൈബര്‍ സെല്ലിന്റെ അന്വേഷണങ്ങള്‍ വഴിമുട്ടുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അടക്കം വാട്സ്അപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് വാട്സ്അപ്പില്‍ നിന്നും ലഭിക്കുന്നില്ല. വിവരങ്ങള്‍ ലഭിക്കുന്നതിന് അമേരിക്കന്‍ സുരക്ഷ നിയമം തടസ്സമാകുന്നുവെന്ന് ഡിജിപി. പറഞ്ഞു.

അസ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നതടക്കം വാട്സ്അപ്പിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നത്. ഇരകളാകുന്നത് ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ.എന്നാല്‍ വാട്സ്അപ്പിലൂടെ ഷെയര്‍ ചെയ്യുന്ന വീഡിയോകളുടേയും ഫോട്ടോകളുടേയും മറ്റ് മെസേജുകളുടേയും ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന് സാധിക്കുന്നില്ല. ഇത്തരം കേസുകളുടെ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്അപ്പ് തയ്യാറാകാത്തതാണ് ഇതിന് കാരണം.

തീവ്രവാദം കൊലപാകതം തുടങ്ങിയ കേസുകളില്‍ മാത്രമാണ് ഇപ്പോള്‍ വാട്സ്അപ്പ് വിവരങ്ങള്‍ കൈമാറുന്നത്. അതും അപേക്ഷനല്കി മാസങ്ങള്‍ കാത്തിരിക്കുകയും വേണം. കേരളത്തില്‍
മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സൈബര് സെല്ലുകളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഫെയ്സ്ബുക്ക് അക്കൌണ്ടുകളുടെ കൃത്യമായി വിവരങ്ങള്‍ നല്കുബോഴാണ് വാട്സ് അപ്പ് വിവരങ്ങള്‍ സൈബര്‍ സെല്ലിന് നിഷേധിക്കുന്നത്. എന്തായാലും പിടിക്കപ്പെടില്ലെന്ന് അറിയാവുന്നതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.