LiveTV

Live

Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളില്‍ അംഗത്വം എടുക്കണം: തൊഴില്‍ മന്ത്രി

ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളില്‍ അംഗത്വം എടുക്കണം: തൊഴില്‍ മന്ത്രി
Summary
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് തൊഴിലാളികള്‍ അജ്ഞരെന്ന് മന്ത്രി

ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളില്‍ അംഗത്വമെടുക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൌജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.‌

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കോഴിക്കോട് ചുങ്കത്ത് സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികളുണ്ടെങ്കിലും അതിന്‍റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നം.

ലഹരി മരുന്ന് ഉപയോഗം തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി കോഴിക്കോട് ഫ്ലാറ്റുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‌‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ രാവിലെ മുതല്‍ എത്തിയിരുന്നു. എട്ടു ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. തൊഴിലാളികള്‍ക്കുള്ള മരുന്നും ഇവിടെ നിന്നും സൌജന്യമായി വിതരണം ചെയ്യുന്നുണ്ട്...