LiveTV

Live

Kerala

അപൂര്‍വ രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു

അപൂര്‍വ രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു
Summary
ശരീരത്തിന്റെ പേശികളുടെ തളര്‍ച്ചയും ശ്വാസം മുട്ടുകയും ചെയ്യുന്നതിനാല്‍ സന്തോഷിന്റെ അവസ്ഥ ഏറെ പ്രയാസകരമാണ്.

അപൂര്‍വ രോഗം ബാധിച്ച് വീല്‍ചെയറിലായ യുവാവ് ജീവിതത്തിനായ് സഹായം തേടുന്നു. മുംബെയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവേയാണ് രോഗത്തിന് കീഴടങ്ങുന്നത്. രോഗിയായതോടെ കുടുംബം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് കായംകുളം സ്വദേശിയായ സന്തോഷ് കുമാര്‍.

ഇലക്ട്രിക്കലില്‍ ഐടിഐ നേടിയ സന്തോഷ് വര്‍ഷങ്ങളായ് മുംബെയില്‍ ജോലി ചെയ്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. പെട്ടെന്നാണ് പേശികളില്‍ വേദനയും കൈകാലുകള്‍ക്ക് തളര്‍ച്ചയുമുണ്ടായത്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് അഥവാ എഎല്‍എസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. രോഗം ഗുരുതരമാണെന്ന് കണ്ട ഭാര്യ സന്തോഷിനെ ഉപേക്ഷിച്ച് മടങ്ങി. ഇതോടെ സഹോദരന്‍ സന്തോഷിനെ നാട്ടിലേക്ക് കൊണ്ടു വന്നു.

കാര്‍ ഡ്രൈവറായ അച്ഛന്റെയും ഓട്ടോ ഡ്രൈവറായ സഹോദരന്റെയും തുച്ഛമായ വരുമാനത്തില്‍ ഭാരിച്ച ചികിത്സാ ചെലവാണുണ്ടാവുന്നത്. ശരീരത്തിന്റെ പേശികളുടെ തളര്‍ച്ചയും ശ്വാസം മുട്ടുകയും ചെയ്യുന്നതിനാല്‍ സന്തോഷിന്റെ അവസ്ഥ ഏറെ പ്രയാസകരമാണ്. കിടപ്പിലായതോടെ ചികിത്സാ ഉപകരണങ്ങള്‍ക്കു പോലും പ്രയാസപ്പെടുകയാണ്. ഇതോടെ കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ സന്തോഷിന്റെ സാഹായത്തിന് മുന്‍ കയ്യെടുക്കുകയാണ്.