LiveTV

Live

Kerala

പൊലീസ് വെടിവെപ്പില്‍ 11 കാരി സിറാജുന്നിസ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം

പൊലീസ് വെടിവെപ്പില്‍ 11 കാരി സിറാജുന്നിസ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം
Summary
1991 ഡിസംബര്‍ പതിനഞ്ചിനായിരുന്നു പാലക്കാട് പുതുപള്ളിത്തെരുവില്‍ കേരളത്തെ നടുക്കി സിറാജുന്നീസ വെടിയേറ്റുമരിച്ചത്...

പാലക്കാട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഇരുപത്തഞ്ച് വയസ്സ്. 1991 ഡിസംബര്‍ പതിനഞ്ചിനായിരുന്നു പാലക്കാട് പുതുപള്ളിത്തെരുവില്‍ കേരളത്തെ നടുക്കി സിറാജുന്നീസ വെടിയേറ്റുമരിച്ചത്.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരില്‍ പൊലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു പതിനൊന്നുവയസ്സുകാരി സിറാജുന്നിസ കൊല്ലപ്പെട്ടത്. ഈ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു പൊലീസിന്റെ വെടിവെപ്പെന്ന് വെടികൊണ്ടപ്പോള്‍ സിറാജുന്നീസയെ താങ്ങിയെടുത്ത അമ്മാവന്‍ ഓര്‍ക്കുന്നു.

വെടിവെപ്പിനു ശേഷം സിറാജുന്നിസയെ ഒന്നാം പ്രതിയാക്കി കേസെടുത്ത പൊലീസിന്റെ പരിഹാസ്യനിലപാടുകള്‍ക്ക് വരെ കേരളം സാക്ഷിയായി. കുടുംബം കുറേ കാലം കേസുമായി നടന്നെങ്കിലും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായില്ല.

സിറാജുന്നിസ താമസിച്ചിരുന്ന വര്‍ഷങ്ങള്‍ക്കു മുമ്പ് വീട് പുതുക്കിപ്പണിതു. ഭീകരതമുറ്റിയ ഓര്‍മകളുമായി ഇപ്പോള്‍ അമ്മാവന്‍ സുലൈമാനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.