LiveTV

Live

Kerala

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് സി.കെ.ജാനു

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് സി.കെ.ജാനു
Summary
കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, ജൂവല്‍ ഓറം എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.കെ.ജാനു.

അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ശിശുമരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ട് പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് ജെ.ആര്‍.എസ് നേതാവ് സി.കെ.ജാനു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, ജൂവല്‍ ഓറം എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.കെ.ജാനു. ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് കേരളം കൃത്യമായ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നും അത് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രിമാര്‍ അറിയിച്ചതായും സി.കെ.ജാനു പറഞ്ഞു.