LiveTV

Live

Kerala

ജിഎസ്‍ടി ചര്‍ച്ച: ധനമന്ത്രിമാര്‍ യോഗം ചേരുന്നു

ജിഎസ്‍ടി ചര്‍ച്ച: ധനമന്ത്രിമാര്‍ യോഗം ചേരുന്നു
Summary
ചരക്ക് സേവന നികുതി വിഷയം ചര്‍ച്ച ചെയ്യാനായി സംസ്ഥാന ധനമന്ത്രിമാര്‍ ഡല്‍ഹിയില്‍ അനൌദ്യോഗിക യോഗം ചേരുന്നു.

ചരക്ക് സേവന നികുതി വിഷയം ചര്‍ച്ച ചെയ്യാനായി സംസ്ഥാന ധനമന്ത്രിമാര്‍ ഡല്‍ഹിയില്‍ അനൌദ്യോഗിക യോഗം ചേരുന്നു. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ നികുതി ഈടാക്കുന്ന മേഖലകള്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക. നോട്ട് നിരോധ വിഷയവും ചര്‍ച്ചയാകും. സഹകരണ പ്രസ്ഥാനങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും നോട്ട് നിരോധം വഴി അവ തകര്‍ക്കുന്ന സാഹചര്യവും വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍‌ക്കാരിനെയും ബോധ്യപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ഡല്‍ഹിയില്‍ വ്യക്തമാക്കി.