LiveTV

Live

Kerala

പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനോടു പോലും ബാങ്കിന് മുന്നിലേക്ക് ഗോ മാതാ എന്നു പറഞ്ഞ മോദിക്കെതിരെ കേസെടുക്കണം - വൈറലായ പ്രസംഗം കാണാം

Summary
പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ...ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ...എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയല്ലേ നമ്മുടെ നരേന്ദ്ര മോഡി..

സഹകരണ പ്രശ്നത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സത്യഗ്രഹത്തിന്‍റെ ഭാഗമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. പബ്ലിസിറ്റിക്കു വേണ്ടി മാത്രം സ്വന്തം മാതാവിനോട് ബാങ്കിന് മുന്നിലേക്ക് ഗോ മാതാ എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ഉഴവൂര്‍ വിജയന്‍ തന്‍റെ പ്രസംഗത്തില്‍ ആരോപിച്ചു. വിജയിച്ചതിനു ശേഷം മാത്രം മടങ്ങുന്നവരാണ് വിജയന്‍ എന്ന പേരുള്ളവര്‍. കേരളത്തെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയന്‍ എന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍റെ മറ്റൊരു പഞ്ച് ഡയലോഗ്. എന്തിനും ഏതിനും പ്രശ്നങ്ങളായി എത്തുന്ന വ്യക്തിയാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെന്നും സ്വതസിദ്ധമായ ഹാസ്യ ശൈലയില്‍ ഉഴവൂര്‍ വിജയന്‍ കുറ്റപ്പെടുത്തി.

95 വയസ്സ് പ്രായമുള്ള മോഡിയുടെ അമ്മയെ പോലും വെയിലത്ത് കൊണ്ട് നിര്‍ത്തുക എന്ന് പറഞ്ഞാല്‍..കഷ്ടമല്ലേ...സത്യത്തില്‍ വയോജന നിയമപ്രകാരം മോഡിയുടെ പേരില്‍ കേസെടുക്കണം..അത്തരം പണിയല്ലേ ചെയ്യുന്നത്..അതുമൊരു പബ്ലിസിറ്റിക്ക് വേണ്ടി..പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ...ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ...എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയല്ലേ നമ്മുടെ നരേന്ദ്ര മോഡി..കണ്ടാലൊക്കെ മിടുക്കനാ..നല്ല വെളുത്ത താടി..

ഉഴവൂര്‍ വിജയന്‍റെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ കാണാം: