LiveTV

Live

Kerala

മദ്യപിച്ച് ബസ്സ് ഓടിച്ചയാളെ പോലീസ് പിടികൂടി

മദ്യപിച്ച് ബസ്സ് ഓടിച്ചയാളെ പോലീസ് പിടികൂടി
Summary
ആലുവ സ്റ്റേഷനിലെ വനിത എസ് ഐയും സംഘവുമാണ് പിടികൂടിയത്.

മദ്യപിച്ച ബസ്സ് ഓടിച്ചയാളെ വനിത എസ് ഐ പിന്തുടര്‍ന്ന് പിടികൂടി. എറണാകുളം ആലുവ സ്റ്റേഷനിലെ വനിത എസ് ഐ ജെര്‍റ്റീനയും സംഘവുമാണ് മദ്യപിച്ച് വാഹനം ഓടിച്ചയാളെ പിടികൂടിയത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത്തരത്തില്‍ അമ്പതിലധികം പേരെ പോലീസ് പിടികൂടി.

വാഹന പരിശോധനയ്ക്കിടയില്‍ യൂണിഫോം ധരിക്കാതെ ബസ്സ് ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ആലുവ സ്റ്റേഷനിലെ വനിത എസ് ഐ ജെര്‍റ്റീന, കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബസ് നിര്‍ത്താതെ അമിത വേഗതയില്‍ മുന്നോട്ട് പോയി. അതിസാഹസികമായി ബസ്സിനെ പിന്തുടര്‍ന്ന വനിത എസ് ഐയും സംഘവും ബസ്സ് കിലോമീറ്ററുകള്‍ക്ക് അപ്പുറം ബസ്സ് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ്സ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ബസ്സിലെ കിളിയാണെന്നും ലൈസന്‍സ് ഇല്ലെന്നും ബോധ്യപ്പെട്ടു.

ബസ്സ് ഡ്രൈവറെ വിളിച്ച് വരുത്തിയപ്പോള്‍ ഇയാളും മദ്യപിച്ചിരുന്നതായി പോലീസിന് മനസിലായി. ഇതോടെ ബസ്സിന്റെ സര്‍വ്വീസ് നിര്‍ത്തിവെച്ച് ഇവരെ കസ്റ്റഡിയില്‍ എടുക്കുയും ചെയ്തു. കസ്റ്റഡിയില്‍ എടുത്തവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ആലുവ എറണാകുളം റൂട്ടില്‍ ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച അമ്പതിലേറെ പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.