LiveTV

Live

Kerala

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിൽ പുതിയ അന്വേഷണ സംഘം അന്വേഷണം തുടങ്ങി

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിൽ പുതിയ അന്വേഷണ സംഘം അന്വേഷണം തുടങ്ങി
Summary
ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം.

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിൽ പുതിയ അന്വേഷണ സംഘം അന്വേഷണം തുടങ്ങി. പാലക്കാട് എ എസ് പി ജി പൂങ്കുഴലി ഐപിഎ സിന്റ നേത്യത്തിലുള്ള അന്വേഷണ സംഘം യോഗം ചേരുകയാണ്. ഇതിനിടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്

‌അന്വേഷണം ഏത് രീതിയിൽ വ്യാപിപ്പിക്കണം എന്ന് ചർച്ച ചെയുന്നതിനാന്ന് അന്വേഷണ സംഘം തൃശൂർ പൊലീസ് ക്ലബിൽ യോഗം ചേരുന്നത്. യുവതിയുടെ പരാതി അന്വേഷണ സംഘം പരിശോധിച്ചു. ആരോപണമുന്നയിച്ച യുവതിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും മൊഴി രേഖപ്പെടുത്തുക. ജയന്തനെ അറസ്റ്റ് ചെയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. ആദ്യ അന്വേഷണത്തിൽ വീഴ്ച്ചയുണ്ടായി എന്ന വിലയിരുത്തൽ ഉണ്ടായത് കൊണ്ട് പഴുതടച്ചുള്ള അന്വേഷണമാകും നടക്കുക. ജയന്തന്റെ രാജി ആവശ്യപ്പെട്ട് വടക്കാഞ്ചേരി നിയോ ജക മണ്ഡലത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികമായി തടരുകയാണ്. പലയിടത്തും നേരിയ സംഘർഷമുണ്ടായി.

ഇതിനിടെ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയോടും ഡിജിപിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമന്‍സ് അയക്കുന്നതടക്കമുള്ള തുടന്‍ നടപടികള്‍ കൈകൊള്ളുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സ്പീക്കര്‍ കെ രാധാകൃഷണന്‍ വിവാദ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെയും നടപടിയുണ്ടായേക്കും. പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന്റെ നടപടി ഗൌരവമേറിയ തെറ്റെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി പറഞ്ഞു.

വടക്കാഞ്ചേരി കൂട്ട ബലാ‍ല്‍സംഗ കേസില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്സണ്‍ പി മോഹന്‍ ദാസിന്റ ഉത്തരവ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍‌ പൊലീസിലെ ഉത്തര്‍ ശ്രമിക്കുന്നുണ്ടെന്നും തൃശൂര്‍ സിറ്റിങ്ങില്‍ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.