LiveTV

Live

Kerala

കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല

കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല
Summary
ര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഒഴിവുകള്‍ മറച്ചുവെക്കുന്നതിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ഒഴിവുള്ള 206ല്‍ 103 തസ്തികകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഒഴിവുകള്‍ മറച്ചുവെക്കുന്നതിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പി.എസ്.സിക്ക് വിട്ട സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനമാണ് അനിശ്ചിതമായി നീണ്ടുപോകുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആകെയുള്ള 336 അസിസ്റ്റന്റ് തസ്തികകളില്‍ 206 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ സര്‍വകലാശാല പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതാകട്ടെ വെറും നൂറ്റിമൂന്ന് എണ്ണവും. ഇതോടെയാണ് റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒട്ടനവധി താല്‍ക്കാലിക ജീവനക്കാര്‍ സമാന തസ്തികകളില്‍ നിയമനം നേടിയെന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആരോപിക്കുന്നു.

പരാതിയുമായെത്തിയ റാങ്ക് ഹോള്‍ഡേഴ്‌സിന് തൃപ്തികരമായ മറുപടികള്‍ നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. വര്‍ക്ക് സ്റ്റഡി നടത്തണം, നിയമനങ്ങള്‍ക്കുള്ള ഫണ്ടില്ല എന്നൊക്കെയാണ് സര്‍വകലാശാലയുടെ വിശദീകരണം. നടപടി ഉണ്ടായില്ലെങ്കില്‍ പതിനെട്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ തീരുമാനം.