LiveTV

Live

Kerala

മാര്‍ച്ചോടെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടും

മാര്‍ച്ചോടെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടും
Summary
പുനലൂര്‍ ചെങ്കോട്ട റെയില്‍പാത ബ്രോഡ്ഗേജ് ആക്കാനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക്

പുനലൂര്‍ ചെങ്കോട്ട റെയില്‍പാത ബ്രോഡ്ഗേജ് ആക്കാനുള്ള പണികള്‍ അവസാനഘട്ടത്തിലേക്ക്. ചരിത്രപ്രസിദ്ധമായ 13 കണ്ണറ പാലം കോണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് പുതുക്കി പണിതു. മാര്‍ച്ചോടെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടിതുടങ്ങുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്.

കുഞ്ഞന്‍ ട്രെയിന്റെ ചൂളംവിളി നിലച്ചിച്ച് 6 വര്‍ഷം പിന്നിടുമ്പോള്‍ പുനലൂര്‍ ചെങ്കോട്ട പാതയിലെ ഗേജ് മാറ്റം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ചെറുപാലങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും മാറ്റി പണിതു. ചരിത്ര പ്രസിദ്ധമായ 13 കണ്ണറ പാലം കോണ്‍ഗ്രീറ്റ് പാളികള്‍ ഇറക്കി കൂടുതല്‍ ബലപ്പെടുത്തി.

പുനലൂര്‍ മുതല്‍ ഇടമണ്‍ വരെ മേഖലയില്‍ പാളത്തിന്റെ നിര്‍മ്മാണവും പൂര്‍ണമായിട്ടുണ്ട്. തുരങ്കങ്ങളിലെ അറ്റകുറ്റപണികളാണ് ഇനി ബാക്കിയുള്ളത്. പാളത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ പണികല്‍ പൂര്‍ത്തിയാക്കി മാര്‍ച്ചോടെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് റെയില്‍വ അറിയിച്ചിരിക്കുന്നത്.