LiveTV

Live

Kerala

അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗം

അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗം
Summary
രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തിന് പിന്നാലെ പുനസംഘടനാ നടപടിയിലേക്ക് കെപിസിസി കടക്കുന്ന ഘട്ടത്തിലാണ് കെപിസിസി ന്യൂനപക്ഷ വിഭാഗം നിലപാട് വ്യക്തമാക്കിയത്

കോണ്‍ഗ്രസ് പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം. മുസ്‌ലിം വിഭാഗത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ അവസരം ലഭിച്ചിട്ടില്ല. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ അകലുമെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ കെ കെ കൊച്ചുമുഹമ്മദ് മീഡിയവണിനോട് പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തിന് പിന്നാലെ പുനസംഘടനാ നടപടിയിലേക്ക് കെപിസിസി കടക്കുന്ന ഘട്ടത്തിലാണ് കെപിസിസി ന്യൂനപക്ഷ വിഭാഗം നിലപാട് വ്യക്തമാക്കിയത്. താഴെതട്ടുമതില്‍ കെപിസിസി തലംവരെയള്ള പുനഃസംഘടനയിലേക്കാണ് പാര്‍ട്ടി പോകുന്നത്. മുസ്ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് നേതൃത്വത്തിന്റെ ബാധ്യതയാണെന്ന് കെകെ കൊച്ചുമുഹമ്മദ് പറഞ്ഞു.

ഗ്രൂപ്പുകള്‍ക്ക് അതീതമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുന്നതാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് നല്ലതെന്നും കൊച്ചുമുഹമ്മദ് പറഞ്ഞു. മുസ്്‌ലിം സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാനുള്ള ഒരു നടപടി കൂടിയായി ഈ അവസരത്തെ കാണമെന്ന നിലപാടും കെപിസിസി ന്യൂനപക്ഷ വിഭാഗത്തിനുണ്ട്.