LiveTV

Live

Kerala

ശങ്കര്‍ റെഡ്ഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി ജേക്കബ് തോമസ്

ശങ്കര്‍ റെഡ്ഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി ജേക്കബ് തോമസ്
Summary
ശങ്കര്‍ റെഡ്ഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമുളള ഇടപെടലുകളുണ്ടായി.

വിജിലന്‍സ് ഡയറക്ടറായിരുന്ന എഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ബാര്‍കോഴക്കേസ് അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമുളള ഇടപെടലുകളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന് ആദ്യഘട്ടങ്ങളില്‍ പലവിധത്തിലുളള തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതുസംബന്ധിച്ചെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജേക്കബ് തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. ബാര്‍ കോഴകേസില്‍ തുടരന്വേഷണ ചുമതല ആര്‍ സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണം നടത്താനാകില്ലെന്ന് അറിയിച്ച് ആര്‍ സുകേശന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി നജ്മുല്‍ ഹസന്‍ അന്വേഷണത്തിന് നേതൃത്വം ന‍ല്‍കുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

ബാര്‍കോഴക്കേസില്‍ തെറ്റായി ഇടപ്പെട്ടില്ലെന്ന് ശങ്കര്‍ റെഡ്ഡി പറഞ്ഞു. കേസന്വേഷണം എടുക്കണമെന്ന നിലപാടെടുത്ത് സുകേശന്‍ തന്നെയാണ്. നിയമപരമായ രീതിയില്‍ മാത്രമാണ് അന്വേഷണവുമായി ബന്ധപ്പെട്ടതെന്നും ശങ്കര്‍ റെഡ്ഡി മീഡിയവണ്‍ പ്രതിനിധിയോട് പ്രതികരിച്ചു.