LiveTV

Live

Kerala

ഗൊരഖ്പൂര്‍ രാജ്യത്തിന്‍റെ ദുഖം: മുഖ്യമന്ത്രി

ഗൊരഖ്പൂര്‍ രാജ്യത്തിന്‍റെ ദുഖം: മുഖ്യമന്ത്രി
Summary
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആശങ്കയോടെ കാണണം. രാജ്യത്ത് ചില വിഭാഗക്കാരുടെ കണ്ണീര്‍ വര്‍ധിച്ച് വരുന്നു. ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിക്ക് പോലും അസഹിഷ്ണുതക്കെതിരെ സംസാരിക്കേണ്ടി വന്നു

ഗൌരഖ്പൂര്‍ കൂട്ട മരണം രാജ്യത്തിന്‍റെ ദുഖമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുനന്നു അദ്ദേഹം. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആശങ്കയോടെ കാണണം. രാജ്യത്ത് ചില വിഭാഗക്കാരുടെ കണ്ണീര്‍ വര്‍ധിച്ച് വരുന്നു. ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിക്ക് പോലും അസഹിഷ്ണുതക്കെതിരെ സംസാരിക്കേണ്ടി വന്നു

ദേശീയതയില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. . രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടക്കുന്ന അഴിമതി ശാപമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അഴിമതിയുടെ വക്താക്കളാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.