LiveTV

Live

Kerala

മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു

മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു
Summary
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനം തല്ലിത്തകര്‍ത്തു

കോഴിക്കോട്, മുക്കത്ത് ടിപ്പറിടിച്ച് അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് സ്കൂളിലെ അധ്യാപിക ഷീബ, മകള്‍ നിഷ് വ എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ടിപ്പര്‍ ലോറി തകര്‍ത്തു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് സ്കൂട്ടറില്‍ പോകുന്പോള്‍ ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു . ഷീബ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിഷ് വ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.

സ്കൂള്‍ പ്രവൃത്തി സമയത്ത് ഓടരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം മറികടന്നാണ് മുക്കത്ത് ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ നടത്തുകയാണെന്ന് നാട്ടുകാര്‍ക്ക് ആരോപണമുണ്ട്. ‍നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ മുക്കത്ത് രണ്ടരമണിക്കൂറോളം റോഡുപരോധിച്ചു. രണ്ട് ദിവസത്തേക്ക് ടിപ്പറുകള്‍ ഓടരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.