LiveTV

Live

Kerala

തമിഴ്നാട്ടിൽ വാഹനാപകടം; 3 മലയാളികൾ മരിച്ചു

തമിഴ്നാട്ടിൽ വാഹനാപകടം; 3 മലയാളികൾ മരിച്ചു
Summary
പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ജീനു മോനും ജോസും ബസിലെ..

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളായ ജിനു മോൻ ജോസ് , രാജൻ , കൊല്ലം സ്വദേശി ബൈജു എന്നിവരാണ് മരിച്ചത്. ദിണ്ടിക്കൽ ജില്ലയിലെ വേടചന്തൂരിലാണ് അപകടം ഉണ്ടായത്. പത്തനം തിട്ടയിൽ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നു. ജീനു മോനും ജോസും ബസിലെ യാത്രക്കാർ ആയിരുന്നു. ലോറിയിൽ വരികയായിരുന്ന കൊല്ലം സ്വദേശി ബൈജു ഇവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്.

ബൈജുവിനെ മറ്റൊരു വാഹനം ഇടിക്കുക ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസിലുണ്ടായിരുന്ന 15 പേരെ ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.