LiveTV

Live

Kerala

ചെങ്ങന്നൂരില്‍ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് കുടുംബാംഗങ്ങളും

ചെങ്ങന്നൂരില്‍ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് കുടുംബാംഗങ്ങളും
Summary
വോട്ടഭ്യര്‍ഥിക്കാനും പര്യടനത്തിനും സ്ഥാനാർത്ഥികളുടെ ഭാര്യമാരും മക്കളും

ചെങ്ങന്നൂരില്‍ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് കുടുംബാംഗങ്ങളും. വോട്ടഭ്യര്‍ഥിക്കാനും പര്യടനത്തിനും സ്ഥാനാർത്ഥികളുടെ ഭാര്യമാരും മക്കളും പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായി രംഗത്തുണ്ട്.

തീപിടിച്ച പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് നേതാക്കൾക്കും പ്രവര്‍ത്തകർക്കും ഒപ്പം സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങളും പ്രചാരണ രംഗത്ത് സജീവമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് വോട്ട് അഭ്യർത്ഥിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് കൂടിയായ മകള്‍ ജ്യോതിയാണ് മണ്ഡലത്തിൽ കർമ്മ നിരതയാണ്.

ഇടതു സ്ഥാനാര്‍ഥി സജി ചെറിയാനു വേണ്ടി ഭാര്യയും സഹോദരങ്ങളും ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിക്കുകയാണ്. വോട്ട് ചോദിച്ച് ആളുകളെ സമീപിക്കുന്ന തങ്ങള്‍ക്ക് വളരെ നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് ഭാര്യ ക്രിസ്റ്റീന പറയുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ഭാര്യ റീത്തക്കും തികഞ്ഞ വിജയപ്രതീക്ഷ തന്നെ.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ആര്‍ക്കും മേല്‍ക്കൈ അവകാശപ്പെടാന്‍ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിട്ടില്ല. എങ്കിലും എല്ലാവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.