LiveTV

Live

Kerala

കേരള കോൺഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി

കേരള കോൺഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം എം മണി
Summary
കേരള കോൺഗ്രസിനെയും കോൺഗ്രസിനെയും ഒരിക്കലും ഒരുപോലെ കാണാൻ സാധിക്കില്ലെന്ന് പറഞ്ഞ മണി, ചെങ്ങന്നൂരിൽ വോട്ട് വേണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മന്ത്രി എം എം മണി. കേരള കോൺഗ്രസിനെയും കോൺഗ്രസിനെയും ഒരു പോലെ കാണാൻ സാധിക്കില്ല. ബാർ കോഴ ഉണ്ടാക്കിയത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചേർന്നാണെന്നും അതിൽ ഒരു ജൂനിയർ പങ്കാളി മാത്രമാണ് മാണിയെന്നും എം എം മണി പാലായിൽ പറഞ്ഞു.

കാനം രാജേന്ദ്രൻ കേരള കോണ്‍ഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് ആവർത്തിക്കുമ്പോഴാണ് മന്ത്രി എം എം മണി ഇതിനെതിരെ രംഗത്ത് എത്തിയത്. കേരള കോൺഗ്രസിനെയും കോൺഗ്രസിനെയും ഒരിക്കലും ഒരുപോലെ കാണാൻ സാധിക്കില്ലെന്ന് പറഞ്ഞ മണി, ചെങ്ങന്നൂരിൽ വോട്ട് വേണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

മാണിക്കെതിരായ ബാർ കോഴ കേസിനെ കുറിച്ച് ചോദിച്ചപ്പോൾ, ബാർ കോഴ കേസ് മീനച്ചിലാറ്റിൽ കൂടി ഒരു പാട് വെള്ളം ഒഴുകുന്നത് പോലെയാണെന്നായിരുന്നു മണിയുടെ മറുപടി. ബാർ കോഴ ഉണ്ടാക്കിയത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചേർന്നാണെന്നും അതിൽ ഒരു ജൂനിയർ പങ്കാളി മാത്രമാണ് മാണിയെന്നും എം എം മണി പറഞ്ഞു.

എം എം ഹസൻ പറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നും രാജഗോപാലിനെ ജയിപ്പിച്ച പോലെയുള്ള ചില നീക്കങ്ങൾ കോൺഗ്രസ് ചെങ്ങന്നൂരിലും നടത്തുന്നുണ്ടെന്നും എം എം മണി പറഞ്ഞു.