LiveTV

Live

Kerala

ചോദ്യപേപ്പര്‍ മാറിയ സംഭവത്തില്‍ സിബിഎസ്ഇ വാദം തള്ളി വിദ്യാര്‍ഥിനി

ചോദ്യപേപ്പര്‍ മാറിയ സംഭവത്തില്‍ സിബിഎസ്ഇ വാദം തള്ളി വിദ്യാര്‍ഥിനി
Summary
ചോദ്യപേപ്പര്‍ മാറിയില്ലെന്നും വ്യാജ പരാതിയാണെന്നുമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്.

കോട്ടയത്ത് സിബിഎസ്ഇ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതിയില്‍ സിബിഎസ്ഇ വാദം തളളി വിദ്യാര്‍ഥിനി ഹൈക്കോടതിയില്‍.
സിബിഎസ്ഇ വാദം തെറ്റാണെന്ന് അമിയ സലീം കോടതിയെ ബോധിപ്പിച്ചു. ചോദ്യപേപ്പര്‍ മാറിയില്ലെന്നും വ്യാജ പരാതിയാണെന്നുമാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്.

സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മധ്യവേനല്‍ അവധിക്കു ശേഷം കോടതി ഹരജി പരിഗണിക്കാനായി മാറ്റി.