LiveTV

Live

Kerala

ജിഷ കൊലക്കേസിന് രണ്ട് വയസ്സ്

ജിഷ കൊലക്കേസിന് രണ്ട് വയസ്സ്
Summary
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്നും തുടരുന്നു

ജിഷ കൊലക്കേസിന് രണ്ട് വയസ്സ്. പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്നും തുടരുകയാണ്. സ്ത്രീ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇനിയും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

2016 ഏപ്രിൽ 28 ന് ജിഷ കൊല്ലപ്പെട്ടതിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉണ്ടായ കോളിളക്കങ്ങൾ ചെറുതല്ല. ജിഷയുടെ കൊലയാളി അമീർ ഉൾ ഇസ്ലാം ജയിലിലായി, വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എങ്കിലും മകൾ നഷ്ടപ്പെട്ട വേദനക്ക് അത് പകരമാവില്ലെന്ന് ജിഷയുടെ അമ്മ പറയുന്നു.

2016 ൽ 1656 പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2017ൽ അത് 1987 ആയി. രണ്ടായിരത്തി പതിനെട്ടിൽ ലോക മനസാക്ഷിക്ക് മുന്നിൽ ഭാരതം തല കുനിച്ച് നിൽക്കേണ്ടി വന്നു. അടച്ചുറപ്പില്ലാത്ത വീടുകളിൽ ഭീതിയോടെ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട് ഇപ്പോഴും. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ.