LiveTV

Live

Kerala

നഴ്‌സ് സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍, ശമ്പള വിജ്ഞാപനമിറക്കി

നഴ്‌സ് സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍, ശമ്പള വിജ്ഞാപനമിറക്കി
Summary
നാളെ മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി .ആറ് മാസത്തെ മുന്‍കാല പ്രാബല്യത്തോടെ യാണ് ശമ്പളവര്‍ധനവ്. നൂറ് കിടക്കകള്‍ക്ക് താഴെയുള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് പ്രത്യേക അലവന്‍സ് ലഭിക്കില്ല. വിജ്ഞാപനത്തെക്കുറിച്ച് പഠിച്ച് ശേഷം ലോങ്മാര്‍ച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്ന് നഴ്സിങ് സംഘടനകള്‍ അറിയിച്ചു. പാരാമെഡിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെയും ശമ്പളം കൂടും .