LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല നിരാഹാര സമരത്തിന്

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല നിരാഹാര സമരത്തിന്
Summary
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരത്തിന്. തിങ്കളാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ 9 മുതലാണ് 24 മണിക്കൂര്‍ നിരാഹാര സമരം ഇരിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.