LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി മരണം: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍

വരാപ്പുഴ കസ്റ്റഡി മരണം: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍
Summary
ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പലരുടെയും മുഖം രക്ഷിക്കാനെന്ന് അറസ്റ്റിലായ ജിതിന്‍ രാജിന്‍റെ ബന്ധു

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍. ആളുമാറി കസ്റ്റഡിയിലെടുത്ത് ശ്രീജിത്ത് ഇരയായി. സി പി എം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് പറഞ്ഞു. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെയും രഞ്ജിത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് എ വി ജോര്‍ജ് ആണ് ഉത്തരവാദിയെന്നും രഞ്ജിത്ത് പറഞ്ഞു.

എന്നാല്‍ കേസന്വേഷണം നടക്കുന്നതിനാല്‍ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് പ്രതികരിച്ചു. ആരോപണ വിധേയരായ എല്ലാ പൊലീസുകാരെയും എത്രയും വേഗം കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ശ്രീജിത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് അറസ്റ്റിലായ ജിതിൻ രാജിന്റെ ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആര്‍ടിഎഫ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്തതെന്നും ജിതിൻ രാജിന്റെ അമ്മാവൻ സിബി പറഞ്ഞു.