LiveTV

Live

Kerala

പ്രമോദ് വധം: 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പ്രമോദ് വധം: 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Summary
ആര്‍എസ്എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം.

ആര്‍എസ്എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2007 ആഗസ്റ്റ് 16നാണ് പ്രമോദിനെ കൊലപ്പെടുത്തിയത്.

സിപിഎം പ്രവർത്തകരായ ആറ്റിയോട് ബാലകൃഷ്ണൻ, കുന്നപ്പാടി മനോഹരൻ, നോരാൻ പവിത്രൻ, അണ്ണേരി പവിത്രൻ, പാട്ടക്ക ദിനേശൻ, കളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, പാട്ടക്ക സുരേഷ്‌ബാബു, അണ്ണേരി വിപിൻ, മലേരി റിജേഷ്, വാളോടത്ത് ശശി എന്ന പച്ചടി ശശി എന്നിവരാണ് പ്രതികൾ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സിപിഎം നേതാവിനെ ആക്രമിച്ചതിന്‍റെ തുടർച്ചയെന്നോണമാണ് കൊലപാതകം നടന്നത്.