LiveTV

Live

Kerala

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തും: വയല്‍കിളികള്‍

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തും: വയല്‍കിളികള്‍
Summary
മുഖ്യമന്ത്രി കേന്ദ്രമന്ത്രി ഗഡ്കരിയുമായി വിഷയം ചര്‍ച്ച ചെയ്തോ എന്നത് തങ്ങളുടെ വിഷയമല്ലെന്നും വയല്‍കിളികള്‍ പറഞ്ഞു.

കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട് സമര സമിതി ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍കിളികള്‍. മുഖ്യമന്ത്രി കേന്ദ്രമന്ത്രി ഗഡ്കരിയുമായി വിഷയം ചര്‍ച്ച ചെയ്തോ എന്നത് തങ്ങളുടെ വിഷയമല്ലെന്നും വയല്‍കിളികള്‍ പറഞ്ഞു.

ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ കീഴാറ്റൂർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് വയല്‍കിളികളുടെ പ്രതികരണം. ദേശീയപാത വികസനം അടമുള്ള വിഷയങ്ങളിൽ അനുകൂല സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.