LiveTV

Live

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടുതല്‍ വായ്പകള്‍ എഴുതി തള്ളാന്‍ തീരുമാനം

Summary
അന്പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതി തള്ളുക.നേരത്തെ അന്പതിനായിരം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂടുതല്‍ വായ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അന്‍പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടങ്ങളാണ് എഴുതി തള്ളുക. നേരത്തെ അന്‍പതിനായിരം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതകര്‍ക്ക് വലിയ സഹായമാകുന്ന പ്രഖ്യാപനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. അന്‍പതിനായിരം മുതല്‍ 3 ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതി തള്ളും. ഇതിനായി 7.63 കോടി രൂപ വേണം. പണം ഉടന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് വേണ്ടി പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതിന് ഉടന്‍ ഭരണാനുമതി നല്‍കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍ തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള പണം അനുവദിക്കാനും തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കാനും തീരുമാനമായി. യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, കാസര്‍ഗോഡ് കളക്ടര്‍ ജീവന്‍ബാബു എന്നിവര്‍ പങ്കെടുത്തു.