LiveTV

Live

Kerala

പാലക്കാട് ഉറങ്ങിക്കിടന്നവരുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു

പാലക്കാട് ഉറങ്ങിക്കിടന്നവരുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു
Summary
ജാര്‍ഖണ്ഡ് സ്വദേശികളായ ബോര്‍വെല്‍ തൊഴിലാളികളാണ് മരിച്ചത്.

പാലക്കാട് മണ്ണാര്‍കാട് കിടന്നുറങ്ങുകയായിരുന്ന ആളുകളുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ജാര്‍ഖണ്ഡ് സ്വദേശികളായ ബോര്‍വെല്‍ തൊഴിലാളികളാണ് മരിച്ചത്.

ബില്ലി സോറി, സുരേഷ് കപാടി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ബസിനടിയില്‍ കിടന്നുറങ്ങുമ്പോഴാണ് അപകടം. മൃതദേഹം മണ്ണാര്‍കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ബസിനടിയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ പുലര്‍ച്ചെ ബസെടുത്തപ്പോഴാണ് അപകടം നടന്നതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ ബസിനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.