LiveTV

Live

Kerala

സാമ്പത്തിക പ്രതിസന്ധി വഴിമുടക്കിയില്ല: കോളടിച്ച് മന്ത്രിമാരും എംഎല്‍എമാരും

 സാമ്പത്തിക പ്രതിസന്ധി വഴിമുടക്കിയില്ല: കോളടിച്ച് മന്ത്രിമാരും എംഎല്‍എമാരും
Summary
ശമ്പളത്തിനും പെന്‍ഷനും വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യേണ്ടി വന്ന കാലത്ത്....

ജയിംസ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തിലുണ്ടായിരിക്കുന്നത് വന്‍ വര്‍ധനവ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കണമെന്നും ഉപദേശിക്കുമ്പോള്‍ തന്നെയാണ് ഇരട്ടി വര്‍ധനവിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

മന്ത്രിമാരുടെ നിലവിലെ ശമ്പളം - 52000, പുതുക്കിയത് 90000. 38000 രൂപയുടെ വര്‍ധനവ്.
എം എല്‍ എമാര്‍ക്ക് നിലവില്‍ കിട്ടുന്നത് 39000 രൂപ. 62000 രൂപയായി വര്‍ധിപ്പിക്കും. 23,000 രൂപയുടെ വര്‍ധനവ്.
മന്ത്രിമാരുടെ ശമ്പളത്തില്‍ 73 ശതമാനത്തിന്റെയും എംഎല്‍എമാരുടെ ശമ്പളത്തില്‍ 59 ശതമാനത്തിന്റെയും വര്‍ധനവാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതോടൊപ്പം മന്ത്രിമാരുടെ യാത്രബത്ത 15 രൂപയായും എംഎല്‍എമാരുടേത് 12 ആയും ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 40 ലക്ഷത്തോളം അധിക സാമ്പത്തിക ബാധ്യത. ജയിംസ് കമ്മിറ്റി ശിപാര്‍ശ ചെയ്തതിലും കുറവാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

മന്ത്രിമാര്‍ക്ക് 116000 രൂപയും എം എല്‍ എമാര്‍ക്ക് 96000 രൂപയുമാണ് ജയിംസ് കമ്മിറ്റി ശിപാര്‍ശ. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബജറ്റില്‍ കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് ആഹ്വാനം ചെയ്ത ധനവകുപ്പിന് പക്ഷെ ഈ ശമ്പള വര്‍ധനവില്‍ എതിര്‍പ്പില്ല. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളം ഏറെക്കാലമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും ന്യായമായ വര്‍ധനവ് മാത്രമാണ് വരുത്തിയതെന്നുമാണ് ന്യായീകരണം. ശമ്പളത്തിനും പെന്‍ഷനും വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യേണ്ടി വന്ന കാലത്ത് തന്നെയാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒറ്റയടിക്ക് ഇത്രയും വര്‍ധിപ്പിച്ചതെന്നത് വേറെ കാര്യം.