LiveTV

Live

Kerala

ലൈറ്റ് മെട്രോ: യുഡിഎഫ് സമരത്തിലേക്ക്

ലൈറ്റ് മെട്രോ: യുഡിഎഫ് സമരത്തിലേക്ക്
Summary
ലൈറ്റ് മെട്രോ വിഷയത്തില്‍ യുഡിഎഫ് സമരത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ യോഗം ചേരും. ആലോചന യോഗം

ലൈറ്റ് മെട്രോ വിഷയത്തില്‍ യുഡിഎഫ് സമരത്തിന്. തിരുവനന്തപുരത്തും ,കോഴിക്കോടും ബഹുജന കണ്‍വെന്‍ഷന്‍ നടത്തി സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ യോഗം ചേര്‍ന്നു. ലൈറ്റ് മെട്രോയില്‍ നിന്നും ഡിഎംആര്‍സി പിന്‍മാറിയ സാഹചര്യത്തില്‍ സമരം ശക്തമാക്കനാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ യുഡിഎ് ജനപ്രതിനിധികളും, നേതാക്കളും യോഗം ചേര്‍ന്നു. വിവിധ സംഘടനകളെ അണിനിരത്തി സമരം ചെയ്യനാണ് യുഡിഎഫ് തീരുമാനം.

ഇ.ശ്രീധരനെ കാണാന്‍പോലും മുഖ്യമന്ത്രി തയ്യറാകാത്തത് ഡിഎംആര്‍സിയെ ഒഴിവാക്കാനാണെന്നും ഇത് ദുരൂഹമാണെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കെ.മുരളീധരന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമര പരിപാടികള്‍ തീരുമാനിക്കും. എന്നാല്‍ ലൈറ്റ് മെട്രോയുമായി സര്‍ക്കാര്‍ മുനോട്ടുപോകുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.

ലൈറ്റ് മെട്രോ നടപ്പിലാക്കാന്‍ ഇ.ശ്രീധരനെയും, ഡി.എം.ആര്‍.സിയെയും തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു.