LiveTV

Live

Kerala

എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്

എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്
Summary
ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് മുന്നണി വിടാനൊരുങ്ങുന്നത്. ഉച്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും

എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്. ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാർ വെള്ളാപ്പള്ളിയുടെ നീക്കം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ബിഡിജെഎസ് നേതാക്കൾ സൂചിപ്പിച്ചു.

കേന്ദ്രത്തിൽ അധികാരത്തിൽ വന്ന് ഇതുവരെയും വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സാഹചര്യത്തിൽ ഇനി എൻഡിഎയിൽ തുടരേണ്ടതില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ തീരുമാനം. വിദേശത്തായിരുന്ന തുഷാർ ഇന്നലെ രാത്രി തിരിച്ചെത്തിയതിനാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ബിഡിജെഎസ് നേതാക്കൾ സൂചിപ്പിച്ചു. സാമൂഹ്യനീതിയെന്ന മുദ്രാവാക്യം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി മറ്റു നേതാക്കളെ അറിയിച്ചിരിക്കുന്നത്.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വരുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ തുഷാറിന് എംപി സ്ഥാനവും മറ്റ് ബിഡിജെഎസ് നേതാക്കൾക്ക് ബോർഡ് കോർപ്പറേഷൻ ഭാരവാഹിത്വങ്ങളും ലഭിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷേ ഇതിൽ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇനി അത്തരം വാഗ്ദാനങ്ങൾ വന്നാലും സ്വീകരിക്കേണ്ടതില്ലെന്നും തുഷാർ നേതാക്കളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ബിഡിജെഎസിന്റെ സമ്മർദ്ദ തന്ത്രമാണെന്ന വിലയിരുത്തലും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ചെങ്ങന്നൂരിൽ എസ്എൻഡിപിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന തുഷാർ പരിപാടിക്കെത്തുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തില്ല.