LiveTV

Live

Kerala

PHFIയുടെ ജനറല്‍ ബോഡിയില്‍ നിന്ന് ഡോ. അഷുതോഷ് ശര്‍മയെ ഒഴിവാക്കി

PHFIയുടെ ജനറല്‍ ബോഡിയില്‍ നിന്ന് ഡോ. അഷുതോഷ് ശര്‍മയെ ഒഴിവാക്കി
Summary
മീഡിയവണ്‍ റിപ്പോര്‍ട്ട് ഫലം കണ്ടു: PHFIയുടെ വെബ്‍സൈറ്റ് തിരുത്തി

ശ്രീ ചിത്ര അഫിലിയേഷന്‍ നല്‍കിയ വിവാദ സ്ഥാപനത്തിന്റെ ജനറല്‍ ബോഡിയില്‍ നിന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയുടെ പേര് ഒഴിവാക്കി. IIPHന്റെ വെബ്‍സൈറ്റിലാണ് മാറ്റം വരുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉന്നത ഉദ്യോഗസഥരെ സമിതിയംഗങ്ങളാക്കിയത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മാറ്റം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ മാതൃസ്ഥാപനമായ പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ ബോഡിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ സെക്രട്ടറിയായ ഡോ. അഷുതോഷ് ശര്‍മ അംഗമെന്നായിരുന്നു കഴിഞ്ഞദിവസം വരെ വെബ്‍സൈറ്റിലുണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ വെബ്‍സൈറ്റ് നോക്കുമ്പോള്‍ അഷുതോഷ് ശര്‍മയുടെ പേര് കാണാനില്ല.

PHFI കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരെ ഭരണ സമിതിയംഗങ്ങളാക്കിയെന്ന റിപ്പോര്‍ട്ട് മീഡിവണ്‍ പുറത്തുവിട്ടത്കഴിഞ്ഞ ദിവസമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പേര് വെബ്‍സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയ സെക്രട്ടറി അഷുതോഷ് ശര്‍മ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ബോഡിയിലും അംഗമാണ്. ഇദ്ദേഹം അയച്ച ഇ മെയിലും ഐഐപിഎച്ചിന്റെ കോഴ്സിന് അഫിലിയേഷന്‍ പരിഗണിക്കാന്‍ കാരണമായെന്ന് ശ്രീ ചിത്ര ഗവേണിങ് ബോഡി യോഗ മിനിറ്റ്സില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം ആരോഗ്യമന്ത്രാലയത്തിലെ സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സില്‍ ഡയറക്ടര്‍ എന്നിവര്‍ ഇപ്പോഴും PHFI ഭരണ സമിതിയില്‍ എക്സ് ഒഫിഷോ ആയി തുടരുന്നുവെന്നാണ് വെബ്‍സൈറ്റ് പറയുന്നത്.