LiveTV

Live

Kerala

ആലുവയില്‍ കാർഗോ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ ട്രാഫിക് എസ്.ഐക്കെതിരെ അന്വേഷണം

ആലുവയില്‍ കാർഗോ ലോറി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ ട്രാഫിക് എസ്.ഐക്കെതിരെ അന്വേഷണം
Summary
മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡി.വൈ എസ്.പി യോട് അനേഷിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ എസ്.പി എ വി ജോർജ് ആവശ്യപ്പെട്ടത്. 

ആലുവ ട്രക്ക് ബേയില്‍ പാർക്ക് ചെയ്ത കാർഗോ ലോറി ഡ്രൈവറെ അതിക്രമിച്ച സംഭവത്തില്‍ ട്രാഫിക് എസ്.ഐ ക്കെതിരെ അന്വേഷ ണത്തിന് റൂറൽ എസ്.പിയുടെ ഉത്തരവ്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡി.വൈ എസ്.പി യോട് അനേഷിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ എസ്.പി എ വി ജോർജ് ആവശ്യപ്പെട്ടത്. അതേസമയം മർദനത്തി നെതിരെ പ്രതികരിച്ച ഡ്രൈവർമാരോട് ട്രാഫിക് എസ്.ഐ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ആലുവ പറവൂർ കവലയിലെ ട്രക്ക് ബേയിൽ വാഹനം പാർക്ക് ചെയ്തതിന് ട്രാഫിക് എസ് ഐ മുഹമ്മദ് കബീർ ഇതര സംസ്ഥാന ലോറി ഡ്രൈവറെ മർദ്ധിച്ചതെന്നാണ് ആരോപണം. എസ്ഐയുടെ അതിക്രമത്തിൽ ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നിരുന്നു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ എറണാകുളം റൂറൽ എസ്പി എ വി ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു.

ഇതിനിടെ പോലീസ് അക്രമത്തിനെതിരെ പ്രതികരിച്ച ഡൈവർമാരോട് ട്രാഫിക് എസ് ഐ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ആക്ഷേപമുണ്ട്. എസ് ഐ യുടെ അതിക്രമം ചൂണ്ടിക്കാട്ടി ഡ്രൈവർമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.