LiveTV

Live

Kerala

എറവാളര്‍ സമുദായം സമരത്തില്‍

എറവാളര്‍ സമുദായം സമരത്തില്‍
Summary
പട്ടികവര്‍ഗപട്ടികയില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സമരം

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ആദിവാസികളായ എറവാളര്‍ സമുദായം സമരത്തില്‍. നെല്ലിയാമ്പതി മലനിരകള്‍ക്ക് താഴെ ജീവിക്കുന്ന ഇവര്‍ കൊഴിഞ്ഞാമ്പാറ വില്ലേജ് ഓഫീസിന് മുന്നിലാണ് നാളുകളായി സമരം ചെയ്യുന്നത്.

2014 വരെ ആദിവാസികള്‍ എന്ന നിലയില്‍ ജാതി സര്‍ട്ടിഫിക്കറ്റുകളും മറ്റാനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നു. കിര്‍ത്താഡ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയത്.

മുന്നൂറ്റമ്പതോളം കുടുംബങ്ങളാണ് സമരരംഗത്ത്. എല്ലാ ദിവസവും ഇവര്‍ കൊഴിഞ്ഞാമ്പാറ വില്ലേജോഫീസിലെ സമരപ്പന്തലിലെത്തുന്നു. വൈകുന്നേരം മടങ്ങുന്നു. നെല്ലിയാമ്പതി മലയടിവാരത്തെ ഈ ആദിവാസി ഊരിലെ വീടുകള്‍ കണ്ടാല്‍ തന്നെ മനസിലാവും ഇവര്‍ എത്രമാത്രം അവഗണിക്കപ്പെടുന്നുണ്ടെന്ന്. ചിറ്റൂര്‍ താലൂക്കില്‍ മാത്രം മുന്നൂറ്റമ്പത് കുടുംബങ്ങളുണ്ട്. ഇവരെല്ലാം നെല്ലിയാമ്പതിയില്‍ തോട്ടങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കാടിറങ്ങേണ്ടി വന്നവരാണ്.