LiveTV

Live

Kerala

യുവതിയെയും മക്കളെയും ഭര്‍ത്താവ് തെരുവിലിറക്കി വിട്ടു, വനിത കമ്മീഷന്‍ ഇടപെട്ടു

യുവതിയെയും മക്കളെയും ഭര്‍ത്താവ് തെരുവിലിറക്കി വിട്ടു, വനിത കമ്മീഷന്‍ ഇടപെട്ടു
Summary
നെട്ടയം സ്വദേശിയായ സെലിനേയും രണ്ട് മക്കളെയുമാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നിറക്കി വിട്ടത്. തന്റെ പേരിലാണ് വീടുള്ളതെന്നും ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ജേക്കബ് കോടതിയെ സമീപിക്കുകയായിരുന്നു

തിരുവനന്തപുരത്ത് യുവതിയെയും രണ്ട് മക്കളെയും ഭര്‍ത്താവ് തെരുവിലിറക്കി വിട്ടു. കോടതിയുടെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇറക്കി വിട്ടത്. അമ്മയും മക്കളും കുടുംബ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നു. സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെട്ടു.

നെട്ടയം സ്വദേശിയായ സെലിനേയും രണ്ട് മക്കളെയുമാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നിറക്കി വിട്ടത്. തന്റെ പേരിലാണ് വീടുള്ളതെന്നും ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ജേക്കബ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവുമായി ഇന്നലെ പൊലീസ് സഹായത്തോടെയാണ് ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

ഇന്ന് രാവിലെ മുതല്‍ ഇവര്‍ ഭര്‍ത്താവിന്റെ കുടുംബ വീടിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. ഇവരുടെ ഡിവോഴ്‌സ് കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഒടുവില്‍ വനിത കമ്മീഷന്‍ സ്ഥലത്തെത്തുകയും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കുകയും ചെയ്തു. പതിനെട്ട് വയസായ മകനെയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളെയും സ്വന്തമായി വരുമാനമില്ലാത്തതിനാല്‍ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കിടക്കാനുള്ള ഇടം കൂടി നഷ്ടമായത്.