LiveTV

Live

Kerala

അനധികൃത റിസോര്‍ട്ടിന് കെഎസ്ഐഡിസി വക അഞ്ചരക്കോടി

അനധികൃത റിസോര്‍ട്ടിന് കെഎസ്ഐഡിസി വക അഞ്ചരക്കോടി
Summary
ഐഎഎസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന് ആക്ഷേപം

വര്‍ക്കലയില്‍ ഹില്‍കണ്‍ട്രി ഗ്രൂപ്പ് അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് കെഎസ്ഐഡിസി അഞ്ചരക്കോടി രൂപ വായ്പ നല്‍കി. കായലും, പുറമ്പോക്കും, നടപ്പുവഴിയും കയ്യേറിയാണ് നിര്‍മ്മാണമെന്ന് തഹസില്‍ദാര്‍ കണ്ടെത്തിയ റിസോര്‍ട്ടിനാണ് വായ്പ അനുവദിച്ചത്. എല്‍എസ്ജിടി ട്രൈബ്യൂണല്‍ മുതല്‍ ഹൈക്കോടതിയില്‍ വരെ കേസ് നടക്കുമ്പോള്‍ റിസോര്‍ട്ടിന് അനുകൂലമായി ഏകജാലകത്തിലൂടെ ഉത്തരവ് ഇറക്കിയതും വിവാദമായിട്ടുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഇലകമണ്‍ പഞ്ചായത്ത് നല്‍കിയ അനുമതി റദ്ദാക്കണമെന്ന പരാതിയില്‍ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിച്ച് 2016 ജൂലൈ പതിമൂന്നിന് എല്‍എസ്ജിടി ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അനുമതി തേടി റിസോര്‍ട്ട് ഉടമ സമീപിക്കുകയാണങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഉചിതമായ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഇതോടെ പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് ഇലകമണ്‍ പഞ്ചായത്ത് സെക്രട്ടിക്ക് 2017 ഫെബ്രുവരി 27-ന് അസാധാരണമായി നേരിട്ട് ഉത്തരവ് നല്‍കി.



നിയമപ്രകാരം പെര്‍മിറ്റ് നല്‍കാനാവില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. റിസോര്‍ട്ട് ഉടമ വീണ്ടും എല്‍എസ്ജിടി ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളി. ഇതിനിടയില്‍ വര്‍ക്കല മുന്‍സിഫ് കോടതിയിലും, ലോകായുക്തയിലും, ഹൈക്കോടതിയിലും കേസെത്തി. കയ്യേറ്റം നടന്നെന്ന റിപ്പോര്‍ട്ട് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തഹസില്‍ദാര്‍ കൈമാറുകയും ചെയ്തു.

ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ സിംഗില്‍വി ന്‍ഡോ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ് നിലവില്‍.